ദേശീയം
ഒരു നെറ്റ്ഫ്ലിക്സ് പാസ്സ് വേര്‍ഡ് കൊണ്ട് ഇനി കാര്യം നടക്കില്ല!
1997 ഓഗസ്റ്റ് 29-ന്, കാലിഫോര്‍ണിയയിലെ സ്കോട്ട്സ് വാലിയില്‍ റീഡ് ഹസ്റ്റിംഗ്സ്, മാര്‍ക്ക് റാന്‍ഡോള്‍ഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച അമേരിക്കന്‍ വിനോദ കമ്ബനി നെറ്റ്ഫ്ലിക്സ് ഇന്ന് ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ്. നാര്‍ക്കോസ്, മണി ഹീസ്റ്റ് പോലെയുള്ള അന്താരാഷ്‌ട്ര സീരീസുകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം പോപ്പുലാരിറ്റി കൊണ്ടുവന്നതും നെറ്റ്ഫ്ലിക്സ് ആയിരുന്നു. 2020 അവസാന പകുതിയില്‍ ഏഷ്യ പെസഫിക് മൊത്തത്തില്‍ 25 മില്യന്‍ സബ്സ്ക്രൈബര്‍സാണ് നെറ്റ്ഫ്ലിക്സിന് ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 4.6 മില്ല്യന്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിന്നും. ഇതില്‍ നിന്നുതന്നെ ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് എത്രത്തോളം പോപ്പുലര്‍ ആണെന്ന് മനസിലാക്കാം. എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ വന്ന കാര്യമുണ്ടായിരുന്നു – ഒര് നെറ്റഫ്ലിക്സ് അക്കൌണ്ടിന്റെ യുസര്‍നെയിം പാസ് വേര്‍ഡും ഒന്നിലേറെ പേര് ഉപയോഗിക്കുന്നത് ഇനി നടക്കില്ല. ഇനി അഥവാ അങ്ങനെ ഉപയോഗിച്ചാല്‍ വെരിഫിക്കേഷന്‍ വഴി മാത്രമേ തുടര്‍ ഉപയോഗം നടക്കൂ. എന്താണ് ഇതിലെ സത്യാവസ്ഥ?
1. നെറ്റ്ഫ്ലിക്സ് പാസ്സ്‌വേര്‍ഡ് ഷെയര്‍ ചെയ്‌താല്‍ ഇനി അക്കൗണ്ട് പൂട്ടിക്കുമെന്നൊരു വാര്‍ത്ത കണ്ടിരുന്നു. അത് സത്യമാണോ ? ഇനിയെനിക്ക് വേറൊരാളുടെ അക്കൌണ്ട് ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് കാണാന്‍ പറ്റില്ലേ ?
ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് നെറ്റ്ഫ്ലിക്സ് തങ്ങളുടെ അക്കൗണ്ട് പാസ്സ്‌വേര്‍ഡ് ഷെയറിംഗ് അവസാനിപ്പിക്കാനുള്ള എല്ലാ വഴികളും ആലോചിക്കുന്നു. ഇത്തരത്തില്‍ ഒരു അക്കൗണ്ട് ഹോള്‍ഡറിന്റെ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് അവരുമായി ഒരു ബന്ധവും ( ഒപ്പം താമസിക്കുന്ന അല്ലെങ്കില്‍ ഒരുമിച്ചുള്ളഅല്ലെങ്കില്‍ ) ഇല്ലാത്ത ആളുകള്‍ സ്ട്രീമിംഗ് സര്‍വീസസ് ഉപയോഗിക്കുകയാണെങ്കില്‍ അക്കൗണ്ട് ടെര്‍മിനേഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മാര്‍ച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സ് ഇതിനുള്ള സെക്യൂരിറ്റി നടപടികള്‍ ആരംഭിച്ചു എന്നുവേണം കരുതാന്‍. കാരണം ആദ്യവാരത്തില്‍ ഒരേ യൂസറില്‍ ലോഗിന്‍ ചെയ്ത യൂസര്‍മാര്‍ക്ക് ഒരു സെക്യൂരിറ്റി നോട്ടിഫിക്കേഷന്‍ നെറ്റ്ഫ്ലിക്സ് അയച്ചിരുന്നു എന്ന് ടെക്ക് ജേര്‍ണലായ ഗാമ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നോട്ടിഫിക്കേഷനില്‍ പറയുന്നത് ഈ രീതിയിലാണ് – “If you don’t live with the owner of this account, you need your own account to keep watching.” – ഇതിനര്‍ത്ഥം ഇത്തരത്തില്‍ നിങ്ങള്‍ ഒരേ യൂസര്‍ വിവരങ്ങള്‍ പല ആളുകളായി ഉപയോഗിച്ചാല്‍ പിടിവീഴും എന്നുതന്നെയാണ്.
ഈ നോട്ടിഫിക്കേഷന്‍ പ്രകാരം, ഓരോ ആളുകളും ഉപയോഗിക്കുന്ന അക്കൗണ്ട് തങ്ങളുടെ സ്വന്തം അക്കൗണ്ട് ആണെന്ന് വെരിഫൈ ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ വെരിഫൈ ചെയ്‌താല്‍ മാത്രമേ പിന്നീട് ഇത് ഉപയോഗിക്കാനും കഴിയൂ. ഈ വെരിഫിക്കേഷന്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരോ മെയിലോ വഴിയാകാം. ഒപ്പം തന്നെ ഡിവൈസ് ഐപി, ഐഎസ്പി എന്നിവ വെരിഫൈ ചെയ്യാനും സാധിക്കും. ഒരേ അക്കൗണ്ടുകള്‍ പല ലോക്കെഷനുകളും, ഐപി അല്ലെങ്കില്‍ ഐഎസ്പികളിലും ഉപയോഗിച്ചാല്‍, പാരന്റ് അക്കൌണ്ട് മാത്രം ഉപയോഗിക്കാന്‍ സാധിക്കുകയും ( അതും വെരിഫൈ ചെയ്‌താല്‍ മാത്രം) മറ്റു അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും. ” യഥാര്‍ത്ഥ ഉപഭോകതാവ് മാത്രമാണ് അവര്‍ക്ക് നല്‍കിയ അക്കൗണ്ട് ഉപയോഗിക്കുക എന്ന് ഉറപ്പുവരുത്താനാണ് ഈ സംവിധാനം ” നെറ്ഫ്ലിക്സ് അവരുടെ ഒഫീഷ്യല്‍ കമ്മ്യൂണിക്കേഷനില്‍ അറിയിച്ചു.
2. ഇത് വലിയ പ്രശ്നമാണല്ലോ ? സത്യത്തില്‍ ഇത് ഇല്ലീഗല്‍ ആണോ ?
സത്യത്തില്‍ ഈയൊരു മാറ്റം, നെറ്റ്ഫ്ലിക്സ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ കര്‍ശനമാകുന്നു എന്നാണ് കാണിക്കുന്നത്. പാസ്സ്‌വേര്‍ഡ് ഷെയറിങ്ങില്‍ ഇത്രയും കാലം നെറ്റ്ഫ്ലിക്സ് വലിയൊരു കടുംപിടുത്തം കാണിച്ചിരുന്നില്ലെങ്കിലും ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഡിവൈസുകളുടെ എണ്ണം ലിമിറ്റ് ചെയ്യുന്ന സംവിധാനം നെറ്റ്ഫ്ലിക്സ് നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. പാസ്സ്‌വേര്‍ഡ് ഷെയറിംഗ് തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ വ്യക്തമായി തന്നെ നെറ്റ്ഫ്ലിക്സ് പറഞ്ഞിട്ടുണ്ട്. എങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് ഒരു കടുംപിടുത്തം ഒരിക്കലും കാണിച്ചിരുന്നില്ല. പക്ഷെ ഇത്തരത്തിലുള്ള ഒരു പുതിയ മാറ്റം തങ്ങളുടെ പോളിസികളില്‍ കാര്യമായ മാറ്റങ്ങള്‍ കമ്ബനി വരുത്തും എന്നതിന്റെ സൂചനകളാണ്.
2016 നെറ്റ്ഫ്ലിക്സ് കോ സിഎഒ റീഡ് ഹാസ്റ്റിംഗ് പാസ്സ്‌വേര്‍ഡ് ഷെയറിംങ്ങിനെക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. പാസ്സ്‌വേര്‍ഡ് ഷെയറിംഗ് എന്നത് നിങ്ങള്‍ തന്നെ മനസിലാക്കി ചെയ്യേണ്ട കാര്യമാണെന്നും, കമ്ബനിക്ക് അതില്‍ ഇടപെടുന്നതിന് പരിധികള്‍ ഉണ്ടെന്നുമാണ് റീഡ് ഹാസ്റ്റിംഗ് അന്ന് പറഞ്ഞിരുന്നു. ഇതിന് കാരണവുമുണ്ട്, ഉദാഹരണമായി നിങ്ങളുടെ അക്കൌണ്ട് പാസ്സ്‌വേര്‍ഡ് നിങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മക്കളുമായോ ഭാര്യയുമായോ ആണെങ്കില്‍ അത് ഒരിക്കലും ഇല്ലീഗല്‍ അല്ല. ഇത് നെറ്റ്ഫ്ലിക്സ് അവരുടെ പോളിസിയില്‍ പറയുന്ന ഫെയര്‍ യൂസേജ് ആണ്. എന്നാല്‍ ഇത് ഇത്തരത്തില്‍ അല്ലാതെ ഷെയര്‍ ചെയ്യപ്പെടുമ്ബോഴാണ് കമ്ബനിക്ക് ഇതില്‍ കൃത്യമായ നിലപാടുകള്‍ എടുക്കേണ്ടി വരുന്നത്.
3. ഇപ്പോഴത്തെ ഈ മാറ്റത്തിന് കാരണം?
അതെയതെ, സത്യത്തില്‍ ഇതാണ് ഇത്തരത്തില്‍ യൂസര്‍മാര്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുക്കാന്‍ നെറ്റ്ഫ്ലിക്സ് നിര്‍ബന്ധിതമായത്. 2020അവസാനത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 203.7 മില്ല്യന്‍ ഉപഭോകതാക്കളാണ് നെറ്റ്ഫ്ലിക്സിന് നിലവില്‍ ഉള്ളത്. ഡിസ്നി ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം പോലെയുള്ള മറ്റ് സര്‍വീസുകള്‍ ഒപ്പം തന്നെ തദ്ദേശീയമായ ഒടിടി പ്ലാറ്റ്ഫോമുകളും ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ മത്സരത്തില്‍ മുന്‍നിരയില്‍ എത്താന്‍ തങ്ങളുടെ ഉപഭോകതാക്കളുടെ എണ്ണം കൂട്ടുക എന്നതുതന്നെയാണെന്ന് നെറ്റ്ഫ്ലിക്സ് മനസിലാക്കുകയും അതനുസരിച്ച് ഒരേ അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകളെ സ്വന്തമായി അക്കൗണ്ട് എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്താലേ നിലനില്‍പ്പ് സുരക്ഷിതമാവൂ എന്ന് മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. അത്രേ ഉള്ളു കാര്യം.