Uncategorized
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരുക്ക്
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം – പൂയംകുട്ടി വനത്തിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. 55 വയസ്സായിരുന്നു.
കോതമംഗലം – പൂയംകുട്ടി വനത്തിൽ കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണം.