Connect with us

കേരളം

തൃശൂരിൽ കുന്നംകുളം മേഖലയില്‍ വ്യാപക മോഷണ പരമ്പര

Screenshot 2023 09 19 161135

തൃശൂരിൽ കുന്നംകുളം മേഖലയില്‍ വ്യാപക മോഷണ പരമ്പര. കുന്നംകുളത്തും കൊരട്ടിക്കരയിലുമാണ് മോഷണങ്ങള്‍ നടന്നത്. കുന്നംകുളം നഗരത്തിലെ തുണിക്കട കുത്തിതുറന്ന് മോഷണം നടത്തി. പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ മൂന്നാം നിലയിലെ എ.സി. വിന്റോ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന ചില്ലറയടക്കമുള്ള തുകയാണ് മോഷണം പോയതെന്നാണ് ഉടമ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

ഓഫീസ് മുറിയിലും രണ്ടാം നിലയും എത്തിയ മോഷ്ടാവ് വസ്ത്രാലയത്തിനുള്ളിലെ സാധന സാമഗ്രികള്‍ അകത്ത് വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പണം സ്വീകരിക്കുന്ന കൗണ്ടറും തുറന്ന് പരിശോധിച്ചിട്ടുണ്ട്. അകത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ എത്ര മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

ഈക്കഴിഞ്ഞ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രാത്രി 10 നാണ് അടച്ചത്. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അര്‍ധരാത്രിക്കും പുലര്‍ച്ചയ്ക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. കെട്ടിടത്തിനു പിറകിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. സമീപത്തെ പലചരക്ക് കടയിലും മോഷണം നടന്നിട്ടുണ്ട്. പലചരക്ക് കടയില്‍ നിന്നും മോഷ്ടാവിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ വാടകവീടുകളിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കൊരട്ടിക്കരയില്‍ താമസിക്കുന്ന വലിയവളപ്പില്‍ വീട്ടില്‍ മുഹമ്മദ്, ഒല്ലുകാരന്‍ വീട്ടില്‍ ജിനീഷ് എന്നിവരുടെ വാടക വീടുകളിലാണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടിലെ രണ്ടര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കമ്മലും, ജിനീഷിന്റെ വീട്ടിലെ പൈസ ഇട്ടുവെക്കുന്ന കുടുക്കയില്‍ സൂക്ഷിച്ച പണവുമാണ് കവര്‍ന്നത്. ഇരു വീട്ടുകാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.

മുഹമ്മദിന്റെ വീട്ടുകാര്‍ ആശുപത്രിയില്‍ പോയിരുന്നെങ്കിലും രാത്രി 11ന് മുഹമ്മദിന്റെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വീടിനു പുറകില്‍നിന്ന് രണ്ടുപേര്‍ ഓടിപ്പോയതായും ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി തൃശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version