Connect with us

ദേശീയം

ഇന്ത്യയെ വലച്ച കൊവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോ​ഗ്യ സംഘടന

Published

on

WORLD COVID 2

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് പേരുനല്‍കി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. ബി 1.617.1 വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വൈറസ് വകഭേദത്തിന്‍റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്‍റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു. ഇന്ത്യന്‍ വൈറസ് വകഭേദം 44 രാജ്യങ്ങളില്‍ ഭീഷണിയയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം പിൻവലിക്കണമെന്ന് സമൂഹമാധ്യമങ്ങളുടെ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും ഇന്ത്യൻ വകഭേദം എന്ന പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version