Connect with us

കേരളം

കോവിഡ് പശ്ചാത്തലത്തിൽ സ്കൂള്‍ തുറക്കുന്നത് എപ്പോൾ…; തീരുമാനം പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം

school 1546855095

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.കൊവിഡ് നിശബ്ദമാക്കിയ ഒരു വര്‍ഷത്തെ അനുഭവം തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന.

സ്കൂള്‍ കോളേജ് കവാടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത അധ്യയന വര്‍ഷവും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആയി തുടരുന്നതിനുള്ള ക്രമീകരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏതാണ്ട് പൂര്‍ത്തിയാക്കി.

പാഠപുസ്തകങ്ങള്‍ നേരത്തേ തന്നെ അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എടുക്കാവുന്ന തരത്തില്‍ നല്‍കി കഴിഞ്ഞു. ഇതു സംബന്ധിച്ച്‌ അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കുന്നത് കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. നയപരമായ തീരുമാനം ആയതിനാല്‍ അടുത്ത മന്ത്രിസഭ വരട്ടെ എന്നാണ് സര്‍ക്കാര്‍ തലത്തിലെ തത്വത്തിലെ തീരുമാനം.

പുതിയ അധ്യയന വര്‍ഷം എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടി വരിക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൂടി പരിശോധിച്ചാവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ തുടരാനാണ് സാധ്യത. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version