Connect with us

Uncategorized

തീരദേശത്തെ വൃക്ക വിൽപ്പന അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published

on

സാമ്പത്തിക ബാധ്യത തീർക്കാൻ തിരുവനന്തപുരം വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യാശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെ തീരദേശത്തെ സ്ത്രീകളെ പാട്ടിലാക്കുന്നത്. ഏജന്റിന്റെ സഹായിയായ സ്ത്രീ കമ്മീഷനും ഈടാക്കാറുണ്ട്.

അവയവ മാഫിയ ഏജന്റുമാർക്ക് അശുപത്രികളിൽ നിന്ന് സഹായം ലഭിക്കുന്നതായി പരാതിയിൽ പറയുന്നു. ആശുപത്രികൾക്ക് സമീപത്തെ കടകൾ കേന്ദ്രീകരിച്ചാണ് ഏജന്റുമാർ പ്രവർത്തിക്കുന്നത്. അവയവദാന അംഗീകാര കമ്മിറ്റിക്ക് മുമ്പാകെ അവയവം നൽകുന്ന വ്യക്തികളെ എത്തിക്കുമ്പോൾ പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഏജന്റുമാർ പഠിപ്പിക്കും.

കോട്ടപ്പുറം മേഖലയിൽ 6 സ്ത്രീകൾ വൃക്ക വിറ്റതായി പറയുന്നു. വിഴിഞ്ഞത്തു മാത്രം പത്തിലേറെ പേർ വൃക്ക വിറ്റതായി അറിയുന്നു. പുരുഷൻമാരും വൃക്ക വിറ്റിട്ടുണ്ട്. എറണാകുളത്തു മാത്രം അമ്പതോളം അവയവ മാഫിയ ഏജന്റുമാർ ഉള്ളതായാണ് വിവരം. വൃക്ക വിൽപ്പനയിൽ നിന്നും പിൻമാറിയ യുവതിയെ ചിരവ കൊണ്ട് ഭർത്താവ് മർദ്ദിച്ചതും കഴിഞ്ഞ ദിവസമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version