Connect with us

കേരളം

തേപ്പിനൊപ്പം പെയിന്റിംഗ് ‘ഉദ്ഘാടനം’ ലക്ഷ്യമിട്ടോ? കെട്ടിട നിർമാണ ദൃശ്യങ്ങൾ വൈറൽ, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

Published

on

394

ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. കോമഡി സിനിമയിലെ ദൃശ്യങ്ങളല്ല. കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള ഒറിജിനൽ ദൃശ്യങ്ങളാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ദൃശ്യങ്ങളാണ്. ഭരണം അവസാനിക്കുന്നതിന് മുമ്പ് ‘ഉദ്ഘാടനം’ ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേർ സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രതിപക്ഷ ആരോപണം.

യുവ പ്രതിഭാ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തേപ്പ് പണി നടക്കുന്നതിനൊപ്പം തന്നെ പെയിന്റിംഗ് കൂടി ചെയ്യുന്നത് അശാസ്ത്രീയവും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്നതുമാണെന്നിരിക്കെയാണ് ഈ പരിപാടി.

‘തേപ്പിനൊപ്പം പെയിന്‍റടി’ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി നിർമ്മാണം തടഞ്ഞു. തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താനാണ് രണ്ട് ജോലികളും ഒരുമിച്ച് ചെയ്യുന്നതെന്നും കൃത്യമായ മേൽനോട്ടമില്ലാതെ അശാസ്ത്രീയമായാണ് കെട്ടിട നിർമ്മാണം നടക്കുന്നതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version