Connect with us

കേരളം

കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടിയിൽ, പൊട്ടിക്കരഞ്ഞ് വില്ലേജ് അസിസ്റ്റന്റ്: അറസ്റ്റ്

Screenshot 2023 07 04 154359

കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്. 5000 രൂപയാണ് ഇയാൾ സർക്കാർ സേവനം തേടിയെത്തിയ ഉപഭോക്താവിൽ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്. ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളിൽ നിന്നാണ് ടി അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ഈ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.

അയ്യപ്പൻ കൈക്കൂലി ചോദിച്ച വിവരം നേരത്തെ തന്നെ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ച്, രേഖാമൂലം പരാതി നൽകിയിരുന്നു. ഇന്ന് വില്ലേജ് ഓഫീസിൽ പരാതിക്കാരൻ എത്തിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ ഉള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടി അയ്യപ്പനെ ഉടൻ തന്നെ അഴിമതി വിരുദ്ധ സേന പിടികൂടുകയായിരുന്നു. പിന്നാലെ പൊട്ടിക്കരഞ്ഞ ടി അയ്യപ്പനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version