Connect with us

കേരളം

വിദ്യാകിരണം പദ്ധതി വഴി ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകി

Published

on

online student1

വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹ പങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു.

വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികൾക്കായിരുന്നു ഉപകരണങ്ങൾ ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് 4 ന് പദ്ധതിയുടെ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029 കുട്ടികൾക്ക് ഒന്നരമാസത്തിനകം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പോർട്ടൽ വഴിയുള്ള പർച്ചേസ് നടപടികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ 21.5% കുട്ടികൾക്കും സാമൂഹിക പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദ്യാകിരണം പോർട്ടൽ വഴി പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്കൂളുകൾ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചും ആവശ്യമുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നൽകുന്നവർക്ക് ആദായനികുതി ഇളവുണ്ട്. മുഴുവൻ കുട്ടികൾക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങൾ ലഭ്യമാക്കി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version