Connect with us

കേരളം

മോന്‍സണ്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി; ഗുരുതര ആരോപണവുമായി എം വി ഗോവിന്ദന്‍

Published

on

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. താൻ പീഡിപ്പിക്കപെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റെ അവസ്ഥ അതുകൊണ്ട് പ്രത്യേകം പറയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ക്രൈംബ്രാഞ്ച് പോക്സോ കേസിലും മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

വഞ്ചനാക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടുപ്രതി മോൻസൺ മാവുങ്കലിന് പോക്സോ കേസിൽ മൂന്നു ജീവപര്യന്തം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് പുരാവസ്തു തട്ടിപ്പുകാരൻ മോൻസണെ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവയിലെ 13 വകുപ്പുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.

തുടർച്ചയായ ബലാത്സംഗം, തന്നിലുള്ള വിശ്വാസംമുതലെടുത്തുള്ള ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കൽ എന്നീ വകുപ്പുകൾക്കാണ് മൂന്നു ജീവപര്യന്തം ശിക്ഷ. ലൈംഗികചൂഷണത്തിനായി കടത്തിക്കൊണ്ടുപോകൽ, നിർബന്ധപൂർവമുള്ള ഗർഭഛിദ്രം, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ശേഷിക്കുന്ന വകുപ്പുകൾക്ക് 35 വർഷം കഠിനതടവും വിധിച്ചു. ജീവപര്യന്തമെന്നാൽ ശിഷ്ടകാലം മുഴുവനാണെന്ന് വിധിയിൽ വ്യക്തമാക്കി. പിഴത്തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവിട്ടു. പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് വിധിയിൽ ശുപാർശ ചെയ്തു.

പുരാവസ്തുതട്ടിപ്പ്, വഞ്ചന ഉൾപ്പെടെ 16 കേസുകളിൽ പ്രതിയായ മോൻസണിനെതിരായ ആദ്യവിധിയാണിത്. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പുരാവസ്തു തട്ടിപ്പുകേസിൽ 2021 സെപ്തംബർ 24ന് മോൻസൺ അറസ്റ്റിലായതിനു പിന്നാലെയാണ് ക്രൂരപീഡനം വിവരിച്ച് പെൺകുട്ടി പരാതി നൽകിയത്. പുരാവസ്തു തട്ടിപ്പിന്റെ ഭാഗമായ വഞ്ചനാക്കേസിൽ ഒന്നാംപ്രതി മോൻസണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി കെ സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പീഡനം നടക്കുന്ന സമയത്ത് സുധാകരൻ വീട്ടിലുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയത്. ഇനി പോക്സോ കേസിലും സുധാകരനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version