Connect with us

ദേശീയം

എഞ്ചിനീയര്‍മാരെ വാസ്തു പഠിപ്പിക്കാന്‍ കേന്ദ്രം; പുതിയ പദ്ധതി

Published

on

എഞ്ചിനീയര്‍മാര്‍ക്ക് വാസ്തു ശാസ്ത്രത്തില്‍ ക്ലാസെടുക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെട്ടിട നിര്‍മ്മാണത്തില്‍ വാസ്തു ശാസ്ത്ര ഫിലോസഫിയുടെ പ്രാധാന്യവും ഉപയോഗവും എന്നപേരില്‍ നവംബര്‍ 17നാണ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. സംസ്ഥാന, കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 67പേര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം.

പുരാതന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ഇന്ത്യന്‍ വാസ്തുവിദ്യാ സമ്പ്രദായത്തെ കുറിച്ചാണ് ക്ലാസ്. ട്രെയിനിങില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ഡിവിഷനുകള്‍ നിര്‍ദേശിക്കുന്ന ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം.പക്ഷേ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

പൊതുമരാമത്ത് വകുപ്പ് അക്കാദമിയാണ് (സിപിഡബ്ല്യു) ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. എഞ്ചിനിയര്‍മാര്‍ക്ക് സ്ഥിരമായി പലതരത്തിലുള്ള ട്രെയിനിങ് സെഷനുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരത്തിലുള്ളൊരു ക്ലാസാണ് ഇതെന്നും അക്കാദമി വ്യക്തമാക്കി. പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം, സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവയുടെ രൂപകല്‍പ്പനയും തുടങ്ങിയ വിഷയങ്ങളിലും ഈ മാസം ക്ലാസുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അക്കാദമി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ പുതിയ വസതി തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും സിപിഡബ്ല്യു ആണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version