Connect with us

കേരളം

വണ്ടിപ്പെരിയാർ കേസ്; പൊലീസിന്റേയും സർക്കാരിന്റേയും അനാസ്ഥക്കെതിരെ 17ന് കോൺഗ്രസ് ധർണ്ണ

Screenshot 2023 12 15 155532

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടിയിൽ പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെ 17 ന് സംസ്ഥാന വ്യാപകമായി “മകളെ മാപ്പ് “എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അറിയിച്ചു. പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ്ണ. പ്രതി അർജുനെ വെറുതെ വിട്ടതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് കേസ് പരാജയപ്പെടാൻ കാരണമെന്നാരോപിച്ച് പ്രതിപക്ഷപാ‍ർട്ടികൾ രം​ഗത്തെത്തിയിട്ടുണ്ട്.

വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാൻ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിന്‍റെ തെളിവാണിതെന്നും സതീശൻ പറഞ്ഞു.

പൊലീസ് മനപൂര്‍വം രക്ഷപ്പെടുത്തി. കേസിലെ ബാഹ്യമായ ഇടപെടൽ അന്വേഷിക്കണം. കോൺഗ്രസ് കുടുംബത്തിന് ഒപ്പമാണ്. ഇന്ന് മാതാപിതാക്കളെ സന്ദർശിക്കും. ഇനി സർക്കാർ അപ്പീൽ പോയിട്ട് എന്ത് കാര്യമെന്നും ഒരു തെളിവും അവശേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തെളിവ് ശേഖരിക്കുമ്പോൾ സ്വീകരിക്കേണ്ട ഒന്നും ഇവിടെ നടന്നില്ല. ലയത്തിൽ താമസിക്കുന്ന കുട്ടി ആയത്കൊണ്ടാണ് ആണോ ഈ അവഗണന. കേസ് അട്ടിമറിക്കാൻ നടന്ന ശ്രമം അന്വേഷിക്കണം. ഏത് നിയമസഹായവും സാമ്പത്തിക സഹായം ഉൾപ്പടെ ചെയ്യും. പീഡനവും കൊലപാതകവും നടന്നു എന്ന് വ്യക്തമാണ്. അട്ടപ്പാടി മധു കേസ്, വാളയാർ പെൺകുട്ടികളടെ കേസ് വണ്ടിപ്പേരിയർ കേസ് എല്ലാം സിപിഎം ബന്ധം ഉള്ളത്. ഈ കേസുകൾ എല്ലാം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version