Connect with us

ദേശീയം

ഭാര്യയുടെ വീട്ടുജോലിക്ക് ഭർത്താവിന്റെ ജോലിക്കൊപ്പം മൂല്യം; സുപ്രീം കോടതി

Published

on

house wife e1609923013101
പ്രതീകാത്മക ചിത്രം

ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീംകോടതി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാൽ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടുംകുറയുന്നില്ലെന്ന്‌ ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്ത് 159.85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ്‌ വീട്ടുജോലികളിൽ വ്യാപൃതരായിക്കുന്നതെന്ന് 2011ലെ സെൻസസ് ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് രമണ പറഞ്ഞു.

2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് ജോലി വീട്ടുജോലിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാര്‍ 5.79 ദശലക്ഷം മാത്രമാണ് ജോലി വീട്ടുജോലിയായി രേഖപ്പെടുത്തിയത്. ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. വീടുകളിലെ ആളുകളെ പരിചരിക്കാനായി 134 മിനിറ്റാണ് സ്ത്രീ ചെലവഴിക്കുന്നത്. ഒരു സ്ത്രീയുടെ സമയത്തില്‍ ശരാശരി 19 ശതമാനവും പ്രതിഫലമില്ലാത്ത ജോലിക്ക് വേണ്ടി ചെവവാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഗ്രാമീണ മേഖലയില്‍ ഈ സമയം വര്‍ധിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ സാങ്കല്പിക വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി അഭിപായപ്പെട്ടു.

ഏപ്രിലിലാണ് വാഹനാപകടത്തിൽ പൂനം-വിനോദ് ദമ്പതികൾ മരിക്കുന്നത്. മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണൽ ദമ്പതികളുടെ മക്കൾക്ക് 40.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലിന്മേൽ ഡൽഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു. വാഹനാപകടത്തിൽ മരിച്ച പൂനം വീട്ടമ്മയായതിനാൽ ഇവരുടെ വരുമാനം കുറച്ചുകാണിച്ചാണ് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയർത്തി. മൂന്നംഗബെഞ്ച് ഐക്യകണ്ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version