Connect with us

കേരളം

കൊവിഡ് വ്യാപനം അതിശക്തം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം, വാക്സിനേഷൻ ക്യാംപുകൾ മുടങ്ങാൻ സാധ്യത

Published

on

63

കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു.

മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷൻ ക്യാംപുകൾ നടന്നു വരുന്നുണ്ട്.

സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകൾ മുടങ്ങിയേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version