Connect with us

കേരളം

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക്

7 1

സംസ്ഥാനത്ത് കൊവിഡ് വ്യാപനവും വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക്. എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സിൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്.

രണ്ട് ദിവസത്തിന് ശേഷം വാക്സിൻ വിതരണം വീണ്ടും ആരംഭിച്ച എറണാകുളത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്.

നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ നിൽക്കുന്നത്. പൊലീസ് അടക്കമെത്തി നിരക്ക് നിയന്ത്രിക്കാൻ ഇവിടെ ശ്രമിക്കുന്നുണ്ട്. പാലക്കാടും വാക്സിനേഷൻ ക്യാമ്പുകളിൽ ഇന്നും വലിയ തിരക്കാണുള്ളത്.

പല ഇടങ്ങളിലും വാക്സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിരയുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ റോഡിലടക്കം ക്യൂ തുടരുകയാണ്. പരമാവധി 340 പേർക്കുള്ള വാക്സിൻ ആണ് ഇവിടെ ഇന്ന് സ്റ്റോക്കുള്ളത്. എന്നാൽ അതിന് ഇരട്ടിയോളം പേർ ക്യൂവിൽ നിൽക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version