Connect with us

ദേശീയം

കുട്ടികള്‍ക്കുളള വാക്സിനേഷന്‍ വേഗത്തിലാക്കണം’; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഡല്‍ഹി ഹൈക്കോടതി

kids vaccine

കുട്ടികള്‍ക്കുളള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കുട്ടികളിലെ കൊവിഡ് വാക്​സിന്‍ ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന്​ നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ തീരുമാനിക്കേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാർ ഇവിടെ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിനോദ് പോൾ പറഞ്ഞിരുന്നു.

കൊവി‍ഡിന്റെ മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം റിപ്പോർട്ടുകൾ വരുന്നുണ്ട് . കുട്ടികൾക്ക് കൊവിഡ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളെ പ്രകടമാകൂവെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞിരുന്നു. കുട്ടികൾക്ക് പ്രതിരോധശേഷി ഉള്ളതിനാൽ വെെറസ് ബാധ ബാധിക്കാനുള്ള സാധ്യത കുറവാണ്.

എന്നാലും കൊവിഡിന്റെ മൂന്നാം തരം​ഗത്തിൽ രക്ഷിതാക്കൾ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കുട്ടികളിലെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ഡോ. വികെ പോൾ കൂട്ടിച്ചേർത്തു.
കൊവിഡ് മൂന്നാം തരംഗത്തിൽ വെെറസ് ബാധ കുട്ടികളെയാണ് ബാധിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പീഡിയാട്രിക്സ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. ഇത് കുട്ടികളെ ബാധിച്ചേക്കില്ല അതിനാൽ ആളുകൾ ഭയപ്പെടരുതെന്നും എയിംസ് ഡയറക്ടർ ഡോ. രൺ‌ദീപ് ഗുലേറിയ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം20 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം7 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version