Connect with us

കേരളം

കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ല; ബജറ്റ് രാഷ്ട്രീയ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ്

f788932e6a9d8c525bf019c28c225506f115af44f029da8b0ba70a6ff2e036d8

രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കരാര്‍, പെന്‍ഷന്‍ കുടിശിക കൊടുക്കുന്നതിനെ പാകേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച്‌ ബജറ്റില്‍ ഉള്‍പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോവിഡ് പാകേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശന്‍ ആരോപിച്ചു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാകേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു. കരാറുകാരുടെ കുടിശിക തീര്‍ത്തു. മുന്‍ ധനമന്ത്രി തോമസ് ഐസക് ഖജനാവില്‍ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശന്‍ ചോദിച്ചു.

“ശരിയായ രാഷ്ട്രീയപ്രസം​ഗമാണ് ബജറ്റിന്റെ ആദ്യഭാ​ഗം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധികചെലവ് 1715 കോടി എന്നാണ് ബജറ്റിൽ പറയുന്നത്. പക്ഷേ, 20,000 കോടി രൂപയുടെ ഉത്തജക പാക്കേജ് ഇതേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവ് അല്ലെ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചെലവ് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1715 കോടി മാത്രമാണ്. അത് കഴിഞ്ഞ തവണത്തെ ഉത്തേജക പാക്കേജ് പോലെ ഒന്നാണോ എന്ന് ഞങ്ങള് സംശയിക്കുന്നു.

കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജകപാക്കേജ് ആയതെന്നാണ് ഞങ്ങൾക്ക് അറിയാത്തത്. കഴിഞ്ഞ തവണ സംഭവിച്ച കാര്യമാണ് പറഞ്ഞത്. ബജറ്റിന്റെ എസ്റ്റിമേറ്റിൽ ഇല്ല ഈ 20000 കോടി”. വി ഡി സതീശൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version