Connect with us

കേരളം

ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാന്‍ അടിയന്തിര നടപടി: മന്ത്രി ജെ ചിഞ്ചുറാണി

Published

on

Chinchu Rani

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

കൂടാതെ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ കന്നുകാലികളിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം മന്ത്രി ജെ ചിഞ്ചു റാണി ഓണ്‍ലൈനായി വിളിച്ചു ചേർത്തത്. ഈ താലൂക്കുകളില്‍ 885 കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ ഏഴെണ്ണം ചത്തു.

കോവിഡ് പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രോഗം പടര്‍ന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍ നിന്നോ വാക്സിന്‍ പ്രതിരോധം നഷ്‌ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ രോഗവ്യാപനം മൂലമാണ് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കിയ കുളമ്പ് രോഗം പടര്‍ന്നതെന്ന് യോഗം വിലയിരുത്തി.

കന്നുകാലികളെ ചികിത്സിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ ലഭ്യമാക്കും. രോഗം ബാധിച്ച കന്നുകാലികള്‍ക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കാന്‍ പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടര്‍ ഡോ.കെ എം ദിലീപ്, ജില്ലയിലെയും സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version