Connect with us

കേരളം

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ല്; 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നു; ഉദ്ഘാടനം 16ന്

Published

on

health meeting

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കി ഉയര്ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്ലൈന് വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്വഹിക്കുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര് 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര് 143, കാസര്ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്ത്ത് ആന്റ് വെല്നെസ് സെന്ററുകള് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സബ് സെന്ററുകളെ ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കി മാറ്റുന്നതിന് 112.27 കോടി രൂപയാണ് അനുവദിച്ചത്. വെല്നെസ് സെന്ററുകളുടെ സുഗമമായ പ്രവര്ത്തനങ്ങള്ക്ക് 1603 മിഡ് ലെവല് സര്വീസ് പ്രൊവൈഡര്മാരെയാണ് നിയമിച്ചുവരുന്നു. ബി.എസ്.സി. നഴ്സുമാരെയാണ് മിഡ് ലെവല് സര്വീസ് പ്രൊവൈഡര്മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങള് മെച്ചപ്പെടുത്തി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്ത്ത് ആന്റ് വെല്നസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില് തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നു.

സബ് സെന്ററുകള് ഹെല്ത്ത് ആന്റ് വെല്നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങള് ലഭ്യമാകുന്നു.

Dailyhunt
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version