Connect with us

കേരളം

കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ സമയ പട്ടിക പ്രസിദ്ധീകരിച്ചു

Published

on

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകൾക്കായുള്ള ശൈത്യകാല സമയ പട്ടിക പ്രഖ്യാപിച്ചു. 2022 ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയാണ് കാലാവധി. സിയാലിന്റെ ശൈത്യകാല സമയ പട്ടികയിൽ പ്രതിവാരം 1202 സർവീവുകൾ ഇടം പിടിച്ചിട്ടുണ്ട്. നിലവിലുള്ള വേനൽക്കാല ഷെഡ്യൂളിൽ ഇത് 1160 ആയിരുന്നു.

ശൈത്യകാല സമയപട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ നിന്നും 26 എയർലൈനുകൾ രാജ്യാന്തര സർവീസുകൾ നടത്തും. ഇതിൽ 20 എണ്ണം വിദേശ എയർലൈനുകൾ ആണ്. രാജ്യാന്തര സെക്ടറിൽ 44 സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സും ആഭ്യന്തര സെക്ടറിൽ 42 സർവീസുമായി ഇൻഡിഗോയും ആണ് മുന്നിൽ.

എയർ അറേബ്യ-14, എയർ അറേബ്യ അബുദാബി-7, എയർ ഇന്ത്യ-10, എയർ ഏഷ്യ ബെർഹാദ്-17, എമിറേറ്റ്‌സ് എയർ-14, ഇത്തിഹാദ് എയർ-7, ഫ്‌ളൈ ദുബായ്-3, ഗൾഫ് എയർ-7, ജസീറ എയർ-5, കുവൈറ്റ് എയർ – 9, മലിൻഡോ എയർ-7, മലേഷ്യൻ എയർലൈൻസ്-7, ഒമാൻ എയർ-14, ഖത്തർ എയർ-11, സൗദി അറേബ്യൻ-14, സിംഗപ്പൂർ എയർലൈൻസ്-14, സ്‌പൈസ്‌ജെറ്റ്-7, ശ്രീലങ്കൻ-10, തായ് എയർ-5,എന്നിങ്ങനെ ആണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവീസുകൾ. ദുബായിലേക്ക് മാത്രം ആഴ്ചയിൽ 44 പുറപ്പെടലുകൾ ഉണ്ടാകും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സർവീസുകളുണ്ട് . ക്വലാലംപൂരിലേക്ക് മാത്രം പ്രതിവാരം 25 സർവീസുകളുണ്ട് . എയർ ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടൻ സർവീസുകൾ തുടരും.

രാജ്യത്തെ 13 നഗരങ്ങളെ ബന്ധപെടുത്തിക്കൊണ്ട് ആഭ്യന്തര മേഖലയിൽ 327 സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് – 104 ,ഡൽഹിയിലേക്ക് -56,മുംബൈയിലേക്ക് -42, ഹൈദരാബാദിലേക്ക്- 24, ചെന്നൈയിലേക്ക്- 52 പുറപ്പെടൽ സർവീസുകൾ ഉണ്ടാവും.കൊൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ- 163, എയർ ഇന്ത്യ-28, എയർ ഏഷ്യ-56, ആകാശ എയർ-28, അലയൻസ് എയർ-21, ഗോ എയർ -14, സ്പൈസ്ജെറ്റ്-3, വിസ്താര- 14 എന്നിങ്ങനെയാണ് എയർലൈനുകളുടെ ആഭ്യന്തര പ്രതിവാര പുറപ്പെടൽ സർവീസുകൾ.

കോവിഡ് കാലഘട്ടത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നടപ്പിലാക്കിയ പദ്ധതികൾ 2021-22 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും എയർ ട്രാഫിക് 60.06 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ നേടിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version