Connect with us

ദേശീയം

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി

484cc21ae0ddb0ebb152f836fbd21d07dec0f705b7b1fe383b84c7fead575d83

നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. ഇയാളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും രവി പൂജാരി പറഞ്ഞു.

ഇരകളെ ഭയപ്പെടുത്താന്‍ വെടിവയ്പുകള്‍ ആസൂത്രണം ചെയ്തതും ഈ സൂത്രധാരനും അയാളുടെ അടുപ്പക്കാരായ ഗുണ്ടാ സംഘങ്ങളുമാണ്. പെരുമ്ബാവൂര്‍,കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്.

പാര്‍ലര്‍ ഉടമ ലീന മരിയ പോളിന്റെ പക്കല്‍ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് അതു തട്ടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു രവി പൂജാരി വധഭീഷണി നാടകം കളിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ലീന മരിയയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു താന്‍ തന്നെയാണെന്ന കുറ്റസമ്മത മൊഴികള്‍ രവി പൂജാരി അന്വേഷണ സംഘത്തോട്‌ഇന്നലെ ആവര്‍ത്തിച്ചു. ലീനയടക്കം കേരളത്തിലുള്ള ആരെയും നേരിട്ടു പരിചയമില്ല.

ഫോണില്‍ ഭീഷണിപ്പെടുത്തേണ്ടവരുടെ പേരും ഫോണ്‍ നമ്പറും കൈമാറിയിരുന്നതു പൊലീസ് അന്വേഷിക്കുന്ന സൂത്രധാരനാണ്. കേസിലെ പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി അജാസും ഇയാളുടെ സുഹൃത്തായ ഡോക്ടറും വധഭീഷണി നാടകത്തില്‍ പങ്കാളികളാണ്. ലീന മരിയ പോളും ഇവരുടെ സുഹൃത്താണ്. പൊലീസിനു പിടികൊടുക്കാതെ അജാസ് വിദേശത്തേക്കു കടന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version