Connect with us

ദേശീയം

ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ആറുലക്ഷം ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇരട്ടിപ്പ്, വ്യാജം എന്നിങ്ങനെ കണ്ടെത്തിയ ആധാര്‍ നമ്പറുകളാണ് റദ്ദാക്കിയതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ വ്യാജ ആധാര്‍ നമ്പറുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആധാര്‍ നമ്പറിന്റെ ഇരട്ടിപ്പ് തടയാന്‍ ആവശ്യമായ നടപടികള്‍ യുഐഡിഎഐ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് തിരിച്ചറിയാനായി വ്യക്തിയുടെ മുഖം ഉള്‍പ്പെടുത്തിയത് പ്രയോജനം ചെയ്തു. ഇതുവഴിയാണ് ആറുലക്ഷം നമ്പറുകള്‍ റദ്ദാക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.ബയോമെട്രിക് മാച്ചിങ് ഉള്‍പ്പെടെ വിവിധ നടപടികള്‍ കുറ്റമറ്റതാക്കാന്‍ നടപടി സ്വീകരിക്കും.

മുഖം ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ഫീച്ചര്‍ വഴി ഇരട്ടിപ്പ് ഒഴിവാക്കാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്പര്‍ ആണോ എന്ന് ഉറപ്പാക്കാന്‍ യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്. അതില്‍ ആധാര്‍ വെരിഫൈ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

12 അക്ക നമ്പറോ, 16 അക്ക വിര്‍ച്വല്‍ നമ്പറോ നല്‍കി വേണം പരിശോധിക്കാന്‍. ഒടിപി അധിഷ്ഠിത സേവനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി കൈവശം ഇരിക്കുന്നത് യഥാര്‍ഥ ആധാര്‍ നമ്പര്‍ ആണോ എന്ന് പരിശോധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version