Connect with us

ദേശീയം

UGC-NET 2024: നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ എന്‍ടിഎ പ്രഖ്യാപിച്ചു

Published

on

ugcnet8.jpeg

2024ലെ ജൂണ്‍ സെഷനിലെ യുജിസി-നെറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ). എന്‍സിഇടി- 2024 പരീക്ഷയുടെ തീയതി ജൂലൈ 10ആയിരിക്കും. ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെ നടത്തും. യുജിസി നെറ്റ്-2024 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയില്‍ വീണ്ടും നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു.

ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET)-2024 ജൂലൈ ആറിന് നടത്തുമെന്നും എന്‍ടിഎ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നേരത്തെ ജൂണ്‍ സെഷനിലേക്കുള്ള യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 18ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തിയിരുന്നു. 317 നഗരങ്ങളിലായി നടത്തിയ പരീക്ഷ 9 ലക്ഷത്തിലധികം പേരാണ് എഴുതിയിരുന്നത്. എന്നാല്‍ ജൂണ്‍ 19ന് പരീക്ഷ റദ്ദാക്കിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പരീക്ഷ റദ്ദാക്കിയത്. ഡാര്‍ക്‌നെറ്റിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അതായത് ജൂണ്‍ 16ന് ചോദ്യപേപ്പര്‍ ഡാര്‍ക്‌നെറ്റ് വഴി ചോര്‍ന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.

യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയേയും ബാധിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെയായിരുന്നു ഈ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ച്ഡി സ്‌കോളര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള യുജിസി നെറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണയാണ് നടത്തിവരുന്നത്. സാധാരണയായി ജൂണിലും ഡിസംബറിലുമാണ് പരീക്ഷ നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version