Connect with us

ദേശീയം

യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു; വീണ്ടും അവസരം നൽകുമെന്ന് എൻടിഎ

Published

on

exam 2

ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാർ, യുപി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു തടസ്സപ്പെട്ടു. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കു വീണ്ടും അവസരം നൽകുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് രണ്ടാമതും അവസരം നൽകാമെന്ന് തീരുമാനിച്ചത്.

ഇന്നലെ 9 മണി മുതൽ 12 വരെ ആയിരുന്നു പരീക്ഷ സമയം. കോഴിക്കോട് എൻഐടിയിൽ 7.20ന് ഹാളിൽ കയറിയ വിദ്യാർഥികൾക്ക് 12 മണി വരെ പരീക്ഷ എഴുതാൻ സാധിച്ചില്ല. സെർവർ പ്രശ്‌നമാണു തകരാറിനു കാരണമെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നു ബെംഗളൂരുവിലെ സംഘവുമായി ബന്ധപ്പെട്ട് പരീക്ഷ പുനരാരംഭിച്ചു. അധിക സമയം അനുവദിച്ച് 3.15ന് പരീക്ഷ പൂർത്തിയായി. ചില ഉദ്യോഗാർഥികൾ പരീക്ഷ ബഹിഷ്കരിച്ചെന്നും ഇവരാണ് വീണ്ടും നടത്തണമെന്ന് ആവശ്യം ഉന്നയിച്ചതെന്നും അധികൃതർ പറഞ്ഞു.

അങ്കമാലി എസ്‌സിഎംഎസ് എൻജിനീയറിങ് കോളജ് സെന്ററിൽ പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂറോളം വൈകി. 1.15 വരെ സമയം നീട്ടിനൽകിയാണ് പരീക്ഷ അവസാനിപ്പിച്ചത്. പുതിയ പരാക്ഷാതിയതി ഉടൻ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. http://ugcnet.nta.nic.in

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version