Connect with us

ദേശീയം

മെയ് മാസത്തിൽ ഓഫ്‌ ലൈൻ പരീക്ഷകൾ നടത്തരുത്; സർവകലാശാലകൾക്ക് യുജിസി നിർദേശം

Published

on

exam

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകൾ ഓൺലൈൻ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി.

നിലവിലെ കോവിഡ് സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യമെന്നും സർവകലാശാലകൾക്കും കോളേജുകൾക്കും അയച്ച കത്തിൽ യുജിസി പറയുന്നു. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയം, യുജിസി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർവകലാശാലകൾ ഓൺലൈൻ പരീക്ഷകൾ നടത്താവൂ എന്നും യുജിസി നിർദേശത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ, കേന്ദ്രസഹായത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മേയ് മാസത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിരുന്നു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയം ജൂൺമാസം ആദ്യവാരം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കേന്ദ്രസഹായത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ യുജിസി നിർദേശം സംസ്ഥാന-സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ യുജിസിയുടെ കീഴിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version