Connect with us

കേരളം

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Screenshot 2023 08 29 153915

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരി മരിച്ചു. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിച്ചത്.

ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ഇളയ കുട്ടിയാണ് മരിച്ച ലക്ഷ്മി. ഇരുവരുമൊന്നിച്ച് കളിക്കുമ്പോഴാണ് സംഭവം. സ്വിച്ച് ബോർഡിൽ ഉണ്ടായിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിക്കുകയായിരുന്നു. ഇത് കണ്ടയുടൻ അമ്മ കു‍ഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചെന്നെെയിലെ സ്റ്റാൻലി ആശുപത്രിയിൽ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version