Connect with us

കേരളം

ഓണാഘോഷത്തിനിടെ കത്തിക്കുത്ത്; തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

crime 750x422

തൃശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.

കണിമംഗലം പാടശേഖരത്തിനടുത്ത് വിഷ്ണുവിനെ നെഞ്ചില്‍ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ കാറും സമീപത്തുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മൂര്‍ക്കനിക്കരയില്‍ കൊഴുക്കുള്ള സ്വദേശി അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയാണ് ആക്രമണം. അഖിലിന്റെ സുഹൃത്ത് ജിതിനും കുത്തേറ്റു.

അന്തിക്കാട് ഉണ്ടായ ആക്രമണത്തില്‍ നിമേഷ് എന്നയാള്‍ക്ക് കുത്തേറ്റു. ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. വയറിന് സാരമായി പരുക്കേറ്റ നിമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version