Connect with us

കേരളം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി

Untitled design (84)

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി കെ രാജന്‍. തമിഴ്‌നാടിനോട് ചേര്‍ന്ന് തിരുവനന്തപുരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണം. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതി അവലോകനം ചെയ്യാനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നു രാത്രി കൂടി കഴിഞ്ഞാല്‍ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് പ്രവചനം. ശബരിമലയില്‍ നിലവില്‍ മഴ കുറവാണ്. ശബരിമലയില്‍ 36 എംഎം, പമ്പ അണക്കെട്ടില്‍ 39 എംഎം, കക്കി അണക്കെട്ടില്‍ 40 എംഎം എന്നിങ്ങനെയാണ് മഴ പെയ്തിട്ടുള്ളത്.

നിലവില്‍ പമ്പ, കക്കി അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. പമ്പാ സ്‌നാനത്തിനും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അതേസമയം പത്തനംതിട്ട ജില്ലയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും, നിരീക്ഷണവും നിര്‍ദേശിച്ചിട്ടുണ്ട്.

മഴയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതുകൊണ്ട് സാധാരണ നിലയിലുള്ള അവധി അല്ലാതെ, പ്രത്യേക അവധികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version