Connect with us

ക്രൈം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം 12 ആയി

Published

on

rape

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി.

കേസിൽ നേരത്തെ ഡിവൈഎഫ്ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയൽ കീഴടങ്ങുകയായിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്തവരും പ്രതികളായുണ്ടെന്നു സൂചനയുണ്ട്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടിയുമായി പ്രതികളിൽ പലരും സൗഹൃദത്തിലായതെന്നു പൊലീസ് പറയുന്നു.

സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നു പെൺകുട്ടിയെ കൗൺസിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്. 2022 മുതൽ കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version