Connect with us

ദേശീയം

ഉപരാഷ്ട്രപതിയുടെ വ്യക്തി​ഗത അക്കൗണ്ടിലെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ

WhatsApp Image 2021 06 05 at 12.56.04 PM

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തി​ഗത അക്കൗണ്ടിലെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ. ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിലെ വെരിഫിക്കേഷൻ അടയാളമായ ബ്ലൂടിക്ക് നീക്കം ചെയ്തത് വാർത്തയായിരുന്നു.

അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോ​ഗിക അക്കൗണ്ടിൽ ബ്ലൂ ടിക്ക് പിൻവലിച്ചിരുന്നില്ല.
ട്വിറ്ററിന്റെ മാനദണ്ഡമനുസരിച്ച് ഒരു അക്കൗണ്ട് ആധികാരികമാണെന്നതിന്റെ അടയാളമാണ് ബ്ലൂ ടിക്ക്. ബ്ലൂ ബാഡ്ജ് സ്വീകരിക്കുന്നതിന്, അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.

ഐഡി സ്ഥിരീകരിക്കുന്നതിലൂടെ ഉപയോക്താക്കൾക്കിടയിലുള്ള വിശ്വാസ്യത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറുമാസമായി പ്രവർത്തനരഹിതമായിരുന്നു, അതുകൊണ്ടാണ് ബ്ലൂ ബാഡ്ജ് നഷ്ടമായതെന്നായിരുന്നു വിശദീകരണം.

അതേസമയം, ഉപരാഷ്ട്രപതിയുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് ബിജെപി രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണം എന്നാണ് ബിജെപി സംഭവത്തെ വിശേഷിപ്പിച്ചത്. ഐടി നിയമങ്ങളെ ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മിൽ തർക്കം നിലനിൽക്കേയായിരുന്നു ട്വിറ്ററിന്റെ നടപടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version