കേരളം
സുരക്ഷാവീഴ്ച: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 20 വാച്ച്മാൻ തസ്തിക സൃഷ്ടിച്ച് ഉത്തരവായി
കോഴിക്കോട് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കായി 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇത്രയും വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാര്‍ക്ക്, 4 ഹോസ്പിറ്റര്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.