കേരളം
ടിക്കറ്റ് ഇല്ലാതെ യാത്ര, ചോദ്യം ചെയ്ത ടിടിആറിന് നേരെ കത്തിവീശി; പ്രതി കസ്റ്റഡിയില്‍
ട്രെയിനില്‍ ടിടിആറിന് നേരെ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് യാത്രക്കാരന് ടിടിആറിനെ ആക്രമിച്ചത്. ടിടിആറിന് നേരെ കത്തി വീശിയ പ്രതിയെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ ബിജുകുമാറിനെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ പരുക്കേറ്റ ടിടിആര്‍ ഋഷി ശശീന്ദ്രനാഥ് ആശുപത്രിയില്‍ ചികിത്സ തേടി. ട്രെയിന്‍ വടകരയ്ക്ക് സമീപം എത്തിയപ്പോള്‍ എസ്-10 കോച്ചിലായിരുന്നു സംഭവം. സ്ലീപ്പര്‍ കോച്ചില്‍ മദ്യലഹരിയില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ കണ്ണൂര്‍ എത്തിയത് മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം.