Connect with us

കേരളം

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം; ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Screenshot 2024 03 19 180958

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023- 24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25 ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച്
2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായത്. ഇതിനെതിരെ കോടതി അലക്ഷ്യ ഹർജിയുമായി 23 അധ്യാപകർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് ട്രിബ്യൂണലിൽ തന്നെ വീണ്ടും പരിഗണിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിച്ചു.

2024 മാർച്ച് 15 ന് സർക്കാർ ട്രിബ്യൂണലിന് മുമ്പാകെ വാദങ്ങൾ വീണ്ടും അവതരിപ്പിച്ചു. എന്നാൽ മറ്റു ജില്ലകളിലേക്കുള്ള ട്രാൻസ്ഫറിനായി ഔട്ട് സ്റ്റേഷൻ സർവ്വീസ് എപ്രകാരമാണ് വകുപ്പ് പരിഗണിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ഏപ്രിൽ 8 നകം അറിയിക്കണമെന്ന് നിർദ്ദേശിച്ച് തൽസ്ഥിതി തുടരുന്നതിനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.

മൊത്തം 8758 അപേക്ഷകരാണ് ഉണ്ടായിരുന്നത്.ഇതിൽ 7957 പേർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്.
350 അധ്യാപകർ നിലവിലെ സ്‌കൂളുകളിൽ നിന്നും റിലീവ് ചെയ്യുകയും സ്റ്റേ നിലനിൽക്കുന്നത് കാരണം ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ ജോയിൻ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്.
നിലവിൽ ഇവർ പരീക്ഷാ ജോലികൾ നിർവ്വഹിക്കുന്നുണ്ട്. ട്രിബ്യൂണലിന്റെ തുടർ ഉത്തരവിന് അനുസരിച്ച് സർക്കാർ ഇക്കാര്യത്തിൽ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version