Connect with us

കേരളം

ട്രാക്കിൽ അറ്റകുറ്റപ്പണി; എറണാകുളത്തിനും കോട്ടയത്തിനുമിടയിൽ ട്രെയിനുകൾ വഴി തിരിച്ചുവിടും

TRAIN

എറണാകുളത്തിനും കോട്ടയത്തിനുമിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടും. ഇതുവഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.

ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളിൽ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിർത്തുക.

ഇതേ ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിർത്തുക.

കോബ്ര-കൊച്ചുവേളി സൂപ്പർഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് 13ന് ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. ആലപ്പുഴയിലും എറണാകുളം ജം​ഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version