കേരളം
അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിരോധനം; 26 മുതല്‍ 30 വരെ യാത്ര അനുവദിക്കില്ല
അട്ടപ്പാടി ചുരത്തിൽ ഡിസംബർ 26 മുതൽ 31 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. മണ്ണാർക്കാട് -ചിന്നതടാകം റോഡ് പണി നടത്താനാണ് ഗതാഗത നിരോധനം.
റോഡ് പണി നടക്കുന്ന ഈ ദിവസങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് എന്നിവ മാത്രമാവും ഇതുവഴി അനുവദിക്കക. മണ്ണാർക്കാട് മുതൽ ഒമ്പതാം വളവിന് സമീപം വരെ കെഎസ്ആർടിസി സർവീസ് നടത്തും.
പത്താം വളവ് മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. പൊതുജനങ്ങളുടെ പൂർണ സഹകരണമുണ്ടാവണമെന്ന് സബ് കലക്ടർ അഭ്യർഥിച്ചു.