കേരളം
അടുത്ത മാസം 9 മുതല്‍ എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസ് എടുത്താല്‍ സമിതി പ്രസിഡന്റ് മരണം വരെ നിരാഹാരമിരിക്കുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ സുലഭമാവുംവരെ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് 2 ന് സെക്രട്ടേറിയറ്റിന് മുന്നിൽ വ്യാപാരികൾ ധർണ നടത്തും. ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ഒൻപതാം തീയതി സംസ്ഥാന വ്യാപകമായി കടകൾ തുറക്കും. ഒൻപതാം തീയതി സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു.
നേരത്തെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. കടകള്‍ തുറക്കാനാവാത്തതിനെ തുടര്‍ന്നും വ്യാപാരികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.