Connect with us

കേരളം

ബഫര്‍സോണില്‍ കിട്ടിയത് 63,500 പരാതികള്‍, 24,528 തീര്‍പ്പാക്കി

ബഫർസോൺ പ്രശ്നത്തിൽ സമയപരിധി തീർന്നപ്പോൾ ആകെ ലഭിച്ചത് 63500 പരാതികൾ. 24528 പരാതികള്‍ തീർപ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികൾ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം.

ബഫർ സോൺ മേഖലയിലെ 28494 നിർമ്മിതികൾ കൂടി ഭൂപടത്തിൽ ചേർത്തു. നേരത്തെ റിമോട്ട് സെൻസിംഗ് കേന്ദ്രം 54000 നിർമ്മാണങ്ങളുടെ വിവരങ്ങൾ ചേർത്തിരുന്നു. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്പോൾ ബഫർസോൺ മേഖലയിൽ ആകെ ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങൾ ബഫർസോൺ മേഖലയിൽ ഉണ്ടാകും. ഇവയെ ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.

ഒരാഴ്ചകൂടി നടത്തുന്ന പരിശോധനക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. അതേസമയം 11 ന് കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി എന്ത് നിലപാടെടുക്കും എന്ന ആശങ്ക കേരളത്തിനുണ്ട്. സ്ഥലപരിശോധന തീർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സാവകാശമാണ് കേരളം ചോദിക്കുന്നത്. ഇത് ലഭിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. ഇതിനിടെ പരാതി നൽകാനുള്ള സമയപരിധ രണ്ടാഴ്ച കൂടി നീട്ടണമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും പരിധി നീട്ടിയില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version