ദേശീയം
കൊവിഡ്; രാജ്യത്ത് ഇതുവരെ പൊലിഞ്ഞത് 420 ഡോക്ടറുമാരുടെ ജീവന്‍
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടര്‍മാര്‍. ഡല്‍ഹിയില്‍ മാത്രം 100 ഡോക്ടര്‍മാര്‍ മരണപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്.
മരണപ്പെട്ടവരില്‍ ഐഎംഎ മുന്‍ പ്രസിഡന്‍്റ് ഡോ. കെകെ അഗര്‍വാളും ഉള്‍പ്പെടുന്നു. ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരണപ്പെട്ടത്.
24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 32000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 29,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹിയില്‍ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്സിന്‍ വിതരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍.