Connect with us

ദേശീയം

തക്കാളി വില വർദ്ധന താൽക്കാലികം; ഉടൻ കുറയുമെന്ന് കേന്ദ്രം

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു.

തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താൽക്കാലിക പ്രശ്‌നമാണ്. വില ഉടൻ തണുക്കും. എല്ലാ വർഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു.

ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി എന്നുതന്നെ പറയാം.

ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ജൂൺ 27 ന് അഖിലേന്ത്യാടിസ്ഥാനത്തിൽ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 46 രൂപയാണ്. മോഡൽ വില കിലോയ്ക്ക് 50 രൂപയും പരമാവധി വില 122 രൂപയുമാണ്. നാല് മെട്രോ നഗരങ്ങളിലുടനീളം, ദില്ലിയിൽ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 60 രൂപയും മുംബൈ കിലോയ്ക്ക് 42 രൂപയും കൊൽക്കത്ത കിലോയ്ക്ക് 75 രൂപയും ചെന്നൈയിൽ കിലോയ്ക്ക് 67 രൂപയുമാണ്. മറ്റ് പ്രധാന നഗരങ്ങളിൽ, ബെംഗളൂരുവിൽ കിലോയ്ക്ക് 52 രൂപയും ജമ്മുവിൽ 80 രൂപയും ലഖ്‌നൗവിൽ 60 രൂപയും ഷിംലയിൽ 88 രൂപയും ഭുവനേശ്വറിൽ 100 ​​രൂപയും റായ്പൂരിൽ 99 രൂപയുമാണ് വില. കണക്കുകൾ പ്രകാരം ഗോരഖ്പൂർ (ഉത്തർപ്രദേശ്), ബെല്ലാരി (കർണാടക) എന്നിവിടങ്ങളിൽ നിന്ന് കിലോയ്ക്ക് 122 രൂപയാണ് പരമാവധി വില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version