Connect with us

ദേശീയം

തക്കാളി വിലവർധന; പാചകത്തിന് പുളിക്ക് പിന്നാലെ ജനങ്ങൾ

Published

on

20230713 122922.jpg

തക്കാളിയുടെ വില കുത്തനെ വർധിച്ചതോടെ വാളൻ പുളിക്ക് ആവശ്യക്കാർ കൂടി. ഹോട്ടലുകളിലും മറ്റും തക്കാളിക്ക് പകരം വാളൻ പുളിയും ചെറുനാരങ്ങയുമാണ് ഉപയോഗിക്കുന്നത്. ആവശ്യക്കാർ കൂടിയതോടെ പുളിയുടെ വില കഴിഞ്ഞ ആഴ്ച 90 രൂപയിൽ നിന്ന് 160 രൂപയായി കൂടിയിട്ടുണ്ട്.

തക്കാളിക്ക് പകരമായി എന്തൊക്കെ ഉപയോഗിക്കാമെന്ന ആലോചനയിലാണ് പാചകവിദഗ്ധർ. അപ്രതീക്ഷിതമായുണ്ടായ മഴയാണ് തക്കാളി വില വർധിക്കാൻ കാരണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കിലോക്ക് 150 രൂപയ്ക്ക് മുകളിലാണ്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ദേശീയ തലത്തില്‍ തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 108 രൂപയാണ്. ഡല്‍ഹിയില്‍-150, ലഖ്നൗവില്‍-143, ചെന്നൈയില്‍-123, ദിബ്രുഗഢില്‍ -115 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ നിരക്കുകള്‍.

മൂന്ന് കാര്യങ്ങൾക്കാണ് തക്കാളി കാര്യമായി ഉപയോഗിക്കുന്നത്. ഗ്രേവിയുടെ കട്ടി കൂട്ടുന്നതിനും, വിഭവത്തിന് പുളി ചേർക്കാനും, ചുവപ്പ് നിറം നൽകാനും. മൂന്ന് കാര്യങ്ങളും ഒന്നിച്ച് തരാൻ മറ്റൊരു ചേരുവക്കും കഴിയില്ല. ഇതിനൊക്കെയും പകരം മറ്റ് ചിലത് ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് മുംബൈയിലെ പാചകക്കാർ.

വിഭവങ്ങൾക്ക് പുളി ലഭിക്കാൻ നാരങ്ങ, പുളി, മാങ്ങാപ്പൊടി എന്നിവയൊക്കെ പരീക്ഷിക്കാമെന്നാണ് പറയുന്നത്. തൈര്, ഉരുളക്കിഴങ്ങ്, കടലമാവ് എന്നിവ ഗ്രേവിക്ക് കട്ടി കൂട്ടാൻ ഉപയോഗിക്കാം. ബീറ്റ്റൂട്ട്, ചുവന്ന കുരുമുളക്, ഫുഡ് കളറുകൾ എന്നിവ ചേർത്ത് ചുവന്ന നിറം ഉണ്ടാക്കാം. ഏറെ പ്രിയപ്പെട്ട തക്കാളിരസം പോലും മെനുവിൽ നിന്ന് ഒഴിവാക്കിയതായി പലരും പറയുന്നു. ഉള്ളിക്ക് 100 രൂപ കട‌ന്നപ്പോൾ ഹോട്ടലുടമകൾ പലരും ഉള്ളി കുറച്ച് ചുവന്ന മത്തങ്ങ പകരം ഉപയോഗിക്കാൻ തുടങ്ങിയതായും പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version