Connect with us

കേരളം

സംസ്ഥാനത്തെ വൈ​ദ്യുതി പ്രതിസന്ധി; ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോ​ഗം

സംസ്ഥാനത്തെ വൈ​ദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോ​ഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്ക് വർധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാൽ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കടുത്ത നിയന്ത്രണങ്ങളും ചാർജ് വർധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്ഇബി ചെയർമാൻ ഉന്നതതല യോ​ഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ നടപടികൾ. ഈ മാസവും മഴ കാര്യമായി കനിഞ്ഞില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയത്.

പുറത്തു നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്നു വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് സംസ്ഥാനത്തിനു തിരിച്ചടിയായത്. നഷ്ടം നികത്താൻ സർ ചാർജും പരി​ഗണനയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നു ചേരുന്ന ഉന്നതതല യോ​ഗത്തിൽ നിർണായക ചർച്ചകളുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version