Connect with us

കേരളം

ഇന്ന് റമദാൻ ഒന്ന്; ഇനിയുള്ള 30 ദിനങ്ങൾ പുണ്യം തേടിയുള്ള ദിനരാത്രങ്ങൾ

Published

on

IMG 20240312 WA0009.jpg

ഇന്ന് റമദാൻ ഒന്ന്; ഇനി 30 ദിനം സ്വയം നവീകരണത്തിൻ്റെയും ആത്മ ശുദ്ധീകരണത്തിൻ്റെയും രാപ്പകലുകള്‍ ഇനിയുള്ള 30 ദിനങ്ങൾ ഇസ്ലാം വിശ്വാസികള്‍ക്ക് പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്.

പകല്‍ മുഴുവൻ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ ശരീരവും മനസ്സും പരമകാരുണീയനായ നാഥനില്‍ സമർപ്പിച്ച്‌ വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കും. സ്വയം നവീകരണത്തിൻ്റെയും ആത്മ ശുദ്ധീകരണത്തിൻ്റെയും രാപ്പകലുകളാണ് ഇനി.

നോമ്പ് നോറ്റ് വ്രതം അനുഷ്ഠിച്ച്‌ ഈ നാളുകളില്‍ പുണ്യപ്രവർത്തി ചെയ്താല്‍ 700 മുതല്‍ 70,000 വരെ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക വിശ്വാസ പ്രകാരം എല്ലാ സുഖദുഃഖങ്ങളും വെടിഞ്ഞ് ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.

രാത്രികാലങ്ങളില്‍ നിർവഹിക്കുന്ന ദൈർഘ്യമേറിയ തറാവീഹ് നമസ്കാരം റമദാനിലെ ഒരു പ്രത്യേകതയാണ്. ജാതി മത ഭേദമന്യേ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഇഫ്താറുകളും റമദാനിലെ ഒരു വിശ്വാസമാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വീണ്ടും വസന്തം സമ്മാനിക്കുമ്ബോള്‍ ആത്മ നിർവൃതിയിലാണ് ഓരോ വിശ്വാസികളും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version