Uncategorized
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞു 36600 രൂപയായി. കഴിഞ്ഞ ദിവസം 36800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. 36,920 രൂപയായിരുന്നു അന്ന് ഒരു പവന്. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.
നവംബർ ഒന്നാം തീയതി 35,760 രൂപയായിരുന്നു സ്വർണവില. 18 ദിവസങ്ങൾക്കപ്പുറം 1040 രൂപയോളമാണ് സ്വർണവില പവന് വർധിച്ചത്. 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് സ്വർണവില വീണ്ടും ഉയർന്നത്. ഒക്ടോബർ മാസത്തിൽ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.
വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ഗ്രാം സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.