കേരളം
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,460 രൂപയുമായി. പത്ത് ദിവസത്തിനിടെ പവന് 760 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.
ഇതിന് മുൻപുള്ള രണ്ട് ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായില്ല. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
അത് സമയം രാജ്യാന്തരതലത്തിലും സ്വർണവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണത്തിന്റെ ട്രോയ് ഔൺസ് വില 1790 ഡോളറാണ്. ദേശീയതലത്തിലും ഇതാണ് സ്ഥിതി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ പത്ത് ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 47, 330 രൂപയായി. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്.