കേരളം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വർണത്തിന്റെ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വില വർധനവ് രേഖപ്പെടുത്തി സ്വര്‍ണ വില 35,520 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 4440 രൂപയായി. ഇന്നലെ ഗ്രാമിന് 4420 രൂപയായിരുന്നു വില.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു.
ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.