കേരളം
സംസ്ഥാനത്ത് സ്വര്‍ണവില ഒരു മാസത്തിനിടെ വർധിച്ചത് 1000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് ശനിയാഴ്ചത്തെ വിലയിലെത്തി. 36,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ കരുത്തുനേടുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ മൂന്നോ നാലോ ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ ഏതാനും ദിവസങ്ങളില്‍ വില താഴ്ന്നുവെങ്കിലും വില ഉയരുന്ന പ്രവണതയാണ് പൊതുവേ സ്വര്‍ണവിലയില്‍ കാണുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.
ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനിടെ 1000 രൂപയാണ് ഉയര്‍ന്നത്.