കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 35360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4420 രൂപയാണ് വില കഴിഞ്ഞ ദിവസം മാറ്റമില്ലാതെയിരുന്ന വില ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 80 രൂപ കുറയുകയായിരുന്നു.
കഴിഞ്ഞ ദിവസം 35440 രൂപയായിരുന്നു പവന് വില. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായിരുന്നു വില. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി. ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവന് വില.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു.
രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.