Connect with us

കേരളം

500 രൂപ ഫീസടച്ചാൽ 24 മണിക്കൂർ നേരത്തേക്ക് ജയിൽ ജീവിതം അറിയാം; പദ്ധതി നടപ്പാക്കാനൊരുങ്ങി ജയിൽ അധികൃതർ

തടവുപുള്ളികൾ ജയിലിൽ കഴിയുന്നത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരു സുവർണാവസരം. അത് വേറെവിടെയും അല്ലകെട്ടോ കർണ്ണാടക ജില്ലയിലാണ്. നമ്മളിൽ പലരും സിനിമയില്‍ കണ്ടോ, പറഞ്ഞ് കേട്ടോ, വായിച്ചറിഞ്ഞോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. 500 രൂപ ഫീസായി നല്‍കിയാല്‍ തടവറയിലെ 24 മണിക്കൂർ നേരത്തേക്ക് ജീവിതത്തെക്കുറിച്ച് അറിയാം.

തടവുകാർക്കൊപ്പം പൊതുജനങ്ങൾക്കും കഴിയുന്നതിനായുള്ള ഒരു ജയിൽ ടൂറിസം പദ്ധതിക്കാണ് ഇവിടെ ആരംഭം കുറിക്കുന്നത്. അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. സംഗതി വിനോദ സഞ്ചാരമെന്നാണ് പേരെങ്കിലും ജയിലിൽ തടവു പുള്ളികൾ എങ്ങനെയാണോ കഴിയുന്നത് അതുപോലെ തന്നെയായിരിക്കണം പൊതുജനങ്ങളും കഴിയേണ്ടത്. പുലര്‍ച്ചെയുള്ള ബെല്ലിനോടൊപ്പമാണ് ദിനചര്യ ആരംഭിക്കുന്നത്.രാവിലെ അഞ്ച് മണിക്ക് തന്നെ ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് പോവുന്നതിന് മുമ്പ് സെല്ലിനകം വൃത്തിയാക്കതിനു ശേഷം മാത്രമേ പ്രാതല്‍ ലഭിക്കുകയുള്ളു.

പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും കഴിഞ്ഞാല്‍ പിന്നെ രാത്രി ഏഴ് മണിക്കാണ് ഭക്ഷണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ മാംസാഹാരം കിട്ടുകയുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. സന്ദര്‍ശകനാണെങ്കിലും ജയിലിലെത്തിയാല്‍ യൂണിഫോം ധരിക്കണം. തടവ് പുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്പറും ലഭിക്കും. മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടുകയും അവര്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം കഴിക്കുകയും ചെയ്യണം. ഇത് മാത്രമല്ല, ജയിലിനുളളിലുള്ള സമയങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണം, പാചകം, ശുചീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങളില്‍ പങ്ക് ചേരുകയും വേണം.

രാത്രി ഭക്ഷണത്തന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങുകയും ചെയ്യണം. സെല്ലുകള്‍ പൂട്ടിയിടുന്നതിലും വിട്ടുവീഴ്ചയില്ല.
ഭാഗ്യമുണ്ടെങ്കില്‍ കൊടും കുറ്റവാളികളോടൊപ്പം സെല്ലില്‍ കഴിയേണ്ടിയും വരും. നിലവില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന 29 പേര്‍ ഹില്‍ഡാഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും, സീരിയല്‍ കില്ലറും, ബലാത്സംഗ കേസ് പ്രതികളും കൂട്ടത്തിലുണ്ട്. അതേസമയം, കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജയിലിലെ ജീവിതം അടുത്തറിയുന്നതോടെ ആളുകൾ കുറ്റകൃത്യം ചെയ്യുന്നത് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version