Connect with us

കേരളം

കൂറ്റന്‍ പാറകളുമായി അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ :ജീവന്‍ ഭയന്ന്‌ ജനങ്ങള്‍

Published

on

20210204 224244

കൂറ്റന്‍ പാറകളുമായി അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍. ജീവന്‍ ഭയന്ന്‌ ജനങ്ങള്‍. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ഓടിക്കരുതെന്ന നിയമം കാറ്റില്‍പ്പറത്തി പായുകയാണ്‌ ടിപ്പറുകള്‍. ഇത്തരം ലോറികള്‍ക്കെതിരെ നടപടി എടുക്കാതെ വഴുതിമാറുകയാണ്‌ അധികൃതര്‍.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖപദ്ധതിയുടെ തമിഴ്‌നാട്ടില്‍ നിന്നാണ്‌ തുറമുഖത്തിനായി പാറകള്‍ ശേഖരിക്കുന്നത്‌. ഒട്ടുമിക്ക ലോറികളുടെ മുന്നില്‍ അദാനി ഗ്രൂപ്പിന്റെ പേരെഴുതിയ ഫ്‌ളക്‌സുകളുണ്ട്‌. പാറശാല, ബാലരാമപുരം, ഉച്ചക്കട പോലുള്ള പ്രധാന ജങ്‌ഷനുകളിലൂടെയും നിരവധി സ്‌കൂളുകള്‍ സ്‌ഥിതി ചെയ്യുന്ന വഴിയിലൂടെയുമാണ്‌ ടിപ്പറുകള്‍ പായുന്നത്‌. അമിതവേഗത്തിലുള്ള വാഹനം വെട്ടിത്തിരിയുമ്ബോള്‍ മറിയാന്‍ സാധ്യത കൂടുതലാണെന്നും പാറ റോഡിലേക്ക്‌ വീണ്‌ വന്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

ടിപ്പറുകളുടെ മരണഓട്ടത്തിനെതിരെ പരാതി നല്‍കാന്‍ നാട്ടുകാര്‍ തയാറെടുക്കുകയാണ്‌.
പരിഹാരം ഉണ്ടായില്ലെങ്കില്‍ ടിപ്പറുകള്‍ തടഞ്ഞിടാനാണ്‌ തീരുമാനമെന്ന്‌ അവര്‍ വ്യക്‌തമാക്കി. ഈ വാഹനങ്ങളില്‍ പാറകള്‍ കയറ്റുന്നത്‌ കുത്തിനിറച്ച രീതിയിലാണ്‌. പല പാറകളും റോഡില്‍ തെന്നി വീഴുമെന്ന രീതിയിലാണ്‌. ഇത്തരം ലോറികളുടെ പുറകിലൂടെ പോകുന്ന വാഹനയാത്രക്കാരും ഭീതിയോടെയാണ്‌ യാത്ര ചെയ്യുന്നതും.

ഇത്തരം വാഹനങ്ങള്‍ക്ക്‌ എതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ തരത്തിലുള്ള ദുരന്തങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version