Connect with us

കേരളം

ആകാശത്ത് വർണ്ണ കാഴ്ചകളൊരുക്കി പൂരം സാമ്പിൾ വെടിക്കെട്ട്

ആകാശത്ത് വർണങ്ങൾ വിതറി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്തി. ഇരു വിഭാ​ഗത്തിന്റേയും വെടിക്കെട്ട് ആവേശം വിതറി. കുഴിമിന്നലും അമിട്ടും പ്രകമ്പനം തീർത്തു. രാത്രി ഏഴ് മണിക്ക് നിശ്‌ചയിച്ചിരുന്ന വെടിക്കെട്ട് എട്ട് മണിയോടെയാണ് ആരംഭിച്ചത്.

സാമ്പിൾ വെടിക്കെട്ട് കാണാൻ റൗണ്ടിന്റെ കിഴക്കേ ഭാഗത്ത് നെഹ്റു പാർക്ക് മുതൽ ഇന്ത്യൻ കോഫി ഹൗസ് വരെ ജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു. വൈകീട്ട് സ്വരാജ് റൗണ്ട് പൂർണമായി അടച്ചുകെട്ടി ജനത്തെ നിയന്ത്രിച്ചത് പ്രതിഷേധത്തിന് കാരണമായി. ദേവസ്വങ്ങൾ ഒരുമിച്ച് പ്രതിഷേധം കലക്ടറെയും പൊലീസിനെയും അറിയിച്ചു. ജില്ലയിലെ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവരും സ്ഥലത്തെത്തി ചർച്ച നടത്തി.

ആർക്കും കാണാനല്ലെങ്കിൽ സാമ്പിൾ വെടിക്കെട്ട് നടത്തുന്നതെന്തിന് എന്ന ചോദ്യം ദേവസ്വങ്ങൾ ഉന്നയിച്ചു. കാണാൻ ആളില്ലെങ്കിൽ സാമ്പിൾ പൊട്ടിക്കുന്നില്ലെന്നും തങ്ങൾ പിന്തിരിയുകയാണെന്നുമുള്ള നിലപാട് ദേവസ്വങ്ങൾ സ്വീകരിച്ചു.പെസോ നൽകിയ നിർദേശത്തിന് അനുസരിച്ചുള്ള നിയന്ത്രണമാണ് ഇത്തവണ ഏർപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു. ഒടുവിൽ സാമ്പിൾ പൊട്ടിക്കാനും നാളെ യോഗം ചേർന്നു ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഒടുവിൽ ധാരണയായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version